.jpeg)
കോപ്പന്‍ഹേഗന്‍: മാസ്ക് ഉൾപ്പെടെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യന്‍ രാജ്യമായ ഡെന്മാര്ക്ക്. നിശാക്ലബ്ബുകളും തുറന്നു.
നിയന്ത്രണങ്ങൾ നീക്കിയതോടെ രാത്രി വൈകിയുള്ള മദ്യവില്‍പ്പനയും പാര്‍ട്ടികളും പുനരാരംഭിച്ചു. ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഇനി ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
രാജ്യത്തെ ഉയര്‍ന്ന വാക്സിനേഷന് നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാര്ക്ക് സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ കോവിഡ് പാസ് ആപ്പ് ഇനി നിര്‍ബന്ധമില്ല. സ്വകാര്യ ചടങ്ങുകളിലെ സംഘാടകര്‍ക്ക് പ്രവേശനത്തിനുള്ള വ്യവസ്ഥയ്ക്കായി വേണമെങ്കില്‍ ഈ ആപ്പ് ഉപയോഗിക്കാം. അതേസമയം ചില ചെറിയ നിയന്ത്രണങ്ങള്‍ ഡെന്മാര്ക്കില് നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.






