
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്കര്‍ അതീവ ഗുരുതരാവസ്ഥയില്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ് ലതാ മങ്കേഷ്കര്‍.
ഇക്കഴിഞ്ഞ ജനുവരി 11 നാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു.
1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30000 ത്തിലധികം ഗാനങ്ങള്‍ പാടി.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരില്‍ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ല്‍ ഭാരത്രത്ന നല്കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം മറ്റ് നിരവധി പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ച ലതാ മങ്കേഷ്കര്‍ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.






