
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക് റെയ്ന അന്തരിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഗാസിയാബാദിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ധനായിരുന്നു. ജമ്മു കാശ്മീരിലെ റെയ്നാവാകി സ്വദേശിയായ ത്രിലോക്ചന്ദ് റെയ്ന 1990-കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടര്‍ന്നുളള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടംവിട്ട് ഘാസിയാബാദിലെത്തിയത്.
സൈനികനായിരുന്ന പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുളള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് റെയ്ന നേരത്തെ പറഞ്ഞിരുന്നു. വിദേശ പര്യടനങ്ങളില അല്ലാത്തപ്പോഴെല്ലാം മാതാപിതാക്കള്‍ക്കൊപ്പമാണ് റെയ്ന താമസിച്ചിരുന്നു. മാതാപിതാക്കളെ വിട്ടുനില്‍ക്കാതിരിക്കാന്‍ പരിശീലനം പോലും ഘാസിയാബാദില്‍ നടത്താന്‍ റെയ്ന ശ്രമിക്കാറഒണ്ടായിരുന്നു.
2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. കഴിഞ്ഞ സീസണ് വരെ ചെന്നെ സൂപ്പര്‍ കിങ്സിനായാണ് കളിച്ചത്.




