
കൊല്‍ക്കത്ത: ഇന്ത്യന്‍ ദേശീയ ടീമിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്ഹനാകാന് സാധിച്ചതിന്റെ ത്രില്ലിലാണ് രവി ബിഷ്ണോയ്.
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20 -യില്‍ വെറും 17 റണ്‍സ് മാരതം വിട്ടുകൊടുത്ത് വണ്ട് വിക്കറ്റ് വീഴ്ത്തിയാണ് താരം പുരസ്കാരത്തിന് അര്‍ഹനായത്. 4.25 എക്കണോമി റേറ്റിലായിരുന്നു ബിഷ്ണോയിയുടെ ബൗളിങ്.
മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിനൊപ്പം മറ്റൊരു റെക്കോഡ് നേട്ടവും ബിഷ്ണോയി സ്വന്തം പേരിലാക്കി. ഇന്ത്യക്കായ്ക്കായി ട്വന്റി20 അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന എട്ടാമത്തെ താരമെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്.
ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ലെഗ് സ്പിന്നര്‍ തന്നെയായ രവി ബഷ്ണോയ് മത്സരത്തില്‍ ക്യാപ്പ് സമ്മാനിച്ചത്.
മത്സരത്തില്‍ ബിഷ്ണോയ് വീഴ്ത്തിയ രണ്ട് വിക്കറും 11-ാം ഓവറിലായിരുന്നു. റോസ്റ്റണ്‍ ചേസ്, റോവ്മാന്‍ പവല്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.




