
തിരുവനന്തപുരം : തിരുവനന്തപുരം കുറുപുഴയിൽ യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി കല്ലും ടൈലും ഉപയോഗിച്ചാണു യുവതി ഷിജുവിന്റെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.






