
പൃഥ്വിരാജും വിവേക് ഒബ്റോയിയും ഡിന്നറിനായി ഒത്തുകൂടിയതിന്റെ ചിത്രം പങ്കുവെച്ച് പൃഥ്വിയുടെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. സുപ്രിയയും ചിത്രത്തിലുണ്ട്. ‘സയീദ് മസൂദും ബോബിയും ഡിന്നറിനു ഒത്തുകൂടാൻ തീരുമാനിച്ചപ്പോൾ’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ൽ വിവേക് ഒബ്റോയ് ആണ് ബോബി എന്ന വില്ലന്‍ വേഷത്തിൽ എത്തിയത്. ചിത്രത്തിൽ സയീദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജും അഭിനയിച്ചിരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിർമ്മിക്കുന്നത്. ജിനു എബ്രഹാമാണ് കടുവയുടെ രചന. ജനാര്ദനന്, സിദ്ദിഖ്, വിജയരാഘവന്, സായ്കുമാര്, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സീമ, സംയുക്ത മേനോന് തുടങ്ങി വമ്പന്‍ താരനിരയാണ് ‘കടുവ’യില്‍ അണിനിരക്കുന്നത്.






