
ഹിജാബ് ധരിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിഷയം അടുത്തിടെയാണ് വാര്ത്തകളില് നിറയുന്നതാണ്. കർണാടകയിലെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധം നിലനില്ക്കുമ്പോള് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമത് വ്യാപിച്ചിട്ടുണ്ട്. ഇപ്പോള് സോഷ്യല് മീഡിയയില് നിറഞ്ഞു നില്ക്കുന്നത് കോളജിന് മുന്നില് വിദ്യാര്ഥിനിയെ തടഞ്ഞ എബിവിപി പ്രവര്ത്തകര്ക്കെതിരേ വിരല് ചൂണ്ടി സംസാരിക്കുന്ന വിദ്യാര്ഥിനിയുടെ വീഡിയോയാണ്. ഹിജാബ് ധരിച്ചതിന്റെ പേരില് പരീക്ഷയെഴുതാനെത്തിയ ഹിബാ ഷെയ്ഖ് എന്ന വിദ്യാര്ത്ഥിനിയെ എബിവിപി പ്രവര്ത്തകര് തടഞ്ഞിരുന്നു. അതിനെതിരെ ഹിബാ പറഞ്ഞത് ‘‘നിന്റെ അച്ഛന്റെ വകയാണോ കോളജ്? ഞാനും ഫീസ് കൊടുത്തിട്ട് തന്നെയാ പഠിക്കുന്നേ...’’ എന്നാണ്. ഹിബയെ തടഞ്ഞ എബിവിപി പ്രവര്ത്തകര്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എബിവിപി പ്രവര്ത്തകരെ പ്രതിരോധിച്ച് സാമൂഹിക മാധ്യമങ്ങളില് വൈറലായ ഹിബയുടെ പരാതിയിലാണ് പോലിസ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്.
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന് പ്രിന്സിപ്പന് അനുവദിച്ചിട്ടും തടഞ്ഞ എബിവിപി പ്രവര്ത്തകരോടാണ് ഹിബ രോഷത്തോടെ പ്രതികരിച്ചത്. മംഗളൂരു ദയാനന്ദ പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. പരീക്ഷയെഴുതിയതിന് ശേഷം ബന്ദര് പോലിസ് സ്റ്റേഷനിലെത്തിയ വിദ്യാര്ഥി എബിവിപി പ്രവര്ത്തകര്ക്കെതിരേ പരാതി നല്കി. പരാതി സ്വീകരിച്ച കമ്മീഷണര് കുറ്റക്കാര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കിയതായി ഹിബ് ഷെയ്ഖ് ട്വിറ്ററിലൂടെ അറിയിച്ചു.







Comments