
ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നും ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിനെ രാജ്യസഭയിലെത്തിക്കാന്‍ ആംആദ്മി നീക്കം. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ പുതുതായി രൂപീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഹര്ഭജന് സിംഗിന് കായിക സര്‍വകലാശാലയുടെ ചുമതല നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ, ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ ചുമതലയിലേക്ക് ഹര്‍ഭജന്റെ പേര് ഉയര്‍ന്നു കേട്ടത്.
ഇന്നലെ സ്വാതന്ത്ര്യസമര നേതാവ് ഭഗത് സിംഗിന്റെ ഗ്രാമമായ ഖത്കര്‍ കലാനില്വെച്ചായിരുന്നു ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞാചടങ്ങ്. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ കെജ്രിവാളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഭഗവന്ത് സിംഗ് മന് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആപ്പിന് ഒരു ലോക്സഭാ സീറ്റ് നഷ്ടമായേക്കും. അതേസമയം രാജ്യസഭയില്‍ ആപ്പ് ശക്തി പ്രാപിപ്പിക്കുകയാണ്. പഞ്ചാബില്‍ അഞ്ച് രാജ്യസഭ സീറ്റില്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനാണ് സാധ്യത. അഞ്ചിലും ആപ്പിന് വിജയിക്കാം.
നിലവില്‍ മൂന്ന് രാജ്യസഭ എംപിമാരാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. ഇതോടെ ആകെ രാജ്യസഭ എംപിമാരുടെ എണ്ണം എട്ടാകും. ഇതോടെ ടിആര്‍എസ് വൈആര്‍എസ്, കോണ്‍ഗ്രസ് സിപിഎം, സമാജ് വാദി പാര്‍ട്ടി, എഐഎഡിഎംകെ, ജെഡിയു, എന്‍സിപി, ബിഎസ്പി. ശിവസേന, തെലുങ്ക് ദേശം, സിപിഐ അടക്കം പാര്‍ട്ടികളെക്കാള്‍ എംപിമാര്‍ രാജ്യസഭയില്‍ എഎപിക്ക് ലഭിക്കും. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാജ്യസഭാ സീറ്റുകളുള്ള കക്ഷിയായി ആംആദ്മി പാര്ട്ടി് മാറും.


