
കൊളംബോ: ക്ഷാമം രൂക്ഷമായി ജനം തെരുവിലിറങ്ങിയതോടെ ഇന്ത്യയോട് സഹായം തേടി ശ്രീലങ്ക. ഇന്ത്യ നൽകാമെന്ന് സമ്മതിച്ച 7585 കോടിയുടെ വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി ഈയാഴ്ച ചർച്ച നടത്തും.
ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള മാർഗരേഖയും ഇരുവരും പങ്കുവെക്കും.
ഇന്ധനം വാങ്ങുന്നതിനായി 3793 കോടി രൂപയും നാണയകൈമാറ്റത്തിനായി 3035 കോടി രൂപയും ഇന്ത്യ ശ്രീലങ്കയ്ക്കു നൽകിയിട്ടുണ്ട്.






