വാഷിംഗ്ടണ്‍ ഡി.സി: യുക്രൈന്-റഷ്യ യുദ്ധ സദാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പോളണ്ട് സന്ദര്‍ശിക്കും. യൂറോപ്യന്‍ പര്യടനത്തിനിടെയാണ് ബൈഡന് പോളണ്ടിലെത്തുക. റഷ്യ നടക്കുന്ന അധിനിവേശം ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഈ ആഴ്ചയാണ് ബൈഡന്റെ യൂറോപ്യന്‍ പര്യടനം. ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ സഖ്യകക്ഷികള്‍, ജി7 നേതാക്കള്‍, യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എന്നീ കൂടിക്കാഴ്ചയില്‍ യുക്രൈന് പിന്തുണ തേടും. റഷ്യയ്ക്ക് മേല്‍ ശക്തമാവും അപ്രതീക്ഷിതമായ നടപടികള്‍ വേണമെന്നും ബൈഡന് ആവശ്യപ്പെടുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി പറഞ്ഞു.
മാര്‍ച്ച് 25ന് ബൈഡന് പോളണ്ടിലെ വാര്സോയിലെത്തും. പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെജ് ദുദയുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ, മരിയൂപോളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. ആയുധം വച്ച് കീഴടങ്ങാന്‍ റഷ്യ യുക്രൈന് സേനയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മഹാവിപത്ത് നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ. എന്നാല്‍ യു്രൈകന് ഇത് നിഷേധിച്ചു.






