ഫാഷനിലും ഫിറ്റ്നെസിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനറാണ് മസബ ഗുപ്ത. തന്റെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വീഡിയോ രൂപത്തിലും മറ്റും മസബ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ലോക ആരോഗ്യദിനത്തില്‍ താന്‍ പതിവായി ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മസബ.
ഫിറ്റ്നസ് തല്പരര്ക്ക് പ്രചോദനമാകാന്‍ ഈ മാസം നിങ്ങള്‍ ലക്ഷ്യമിടുന്നത് എന്താണെന്ന ചോദ്യവും മസബ പങ്കുവച്ചിട്ടുണ്ട്. പരിശീലകനൊപ്പമാണ് മസബ വര്‍ക്കൗട്ട് ചെയ്യുന്നത്. ശരീരം ഒരു അമ്പലം പോലെയാണെന്നും അതിനെ ബഹുമാനിക്കുകയാണെങ്കില്‍ അത് നമ്മെ തിരിച്ച് അനുഗ്രഹിക്കുമെന്നും വീഡിയോയ്ക്കൊപ്പം മസബ എഴുതിച്ചേര്‍ത്തിരിക്കുന്നു. സ്ഥിരം വര്‍ക്കൗട്ട് രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായും ഈ മാസം ശരീരത്തില്‍ പൂജ്യം ശതമാനം കൊഴുപ്പ് എന്നതാണ് തന്റെ ലക്ഷ്യമെന്നും മസബ കുറിച്ചിരിക്കുന്നു.
ഫിറ്റ്നസിനെ ഏറെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരുപാട് ഉണ്ട് മസബയില്‍. കഠിനമായ വര്‍ക്കൗട്ടാണ് ചെയ്യുന്നതെങ്കില്‍ പോലും മസബയുടെ വഴക്കം അതിനെ സൗന്ദര്യാത്മകമാക്കുന്നു. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, ശില്പ ഷെട്ടി എന്നിവരെ പോലുള്ള പ്രമുഖരടക്കം നിരവധി പേരാണ് മസബയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിയ്ക്കുന്നത്.






