ന്യൂഡല്‍ഹി: കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയ്ക്കെതിരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനം തിരിച്ചടിച്ചു. മഹേഷ് ശര്‍മ്മയുടെ മകന്റെ വിവാഹമാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍ കെജ്രിവാളിന്റെ ട്വീറ്റില്‍ മകന്റെ വിവാഹം എന്നത് മകളുടെ വിവാഹം എന്നായി. ശര്‍മ്മയുടെ മകള്‍ വിവാഹിതയാകുന്നു.
എല്ലാ പേയ്മെന്റുകളും താങ്കള്‍ ചെക്ക് വഴിയാണോ നല്‍കിയത്. 2.5 ലക്ഷം രൂപ ചെലവിലാണോ താങ്കള്‍ മകളുടെ വിവാഹം നടത്തുന്നത്. താങ്കള്‍ എങ്ങനെയാണ് നോട്ടുകള്‍ മാറിയെടുത്തത്-ഇതായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വിവാഹ ആവശ്യങ്ങള്‍ക്കടക്കം പണം മാറിയെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
അതേമസയം ട്വീറ്റില്‍ തെറ്റ് കടന്നു കൂടിയത് കണ്ടെത്തി ബി.ജെ.പി ക്യാംപ് കെജ്രിവാളിനെതിരെ തിരിച്ചടിച്ചു. വിവരങ്ങള്‍ കൃത്യമായി മനസിലാക്കണമെന്നും തന്റെ മകന്റെ വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നും മഹേഷ് ശര്‍മ്മ ഉടന്‍ ട്വീറ്റ് ചെയ്തു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് താന്‍ മകന്റെ വിവാഹം നടത്തുന്നതെന്നും മഹേഷ് ശര്‍മ്മ ട്വീറ്റ് ചെയ്തു.






