
കൊളംബോ : വീണ്ടും ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതലാണ് അടിയന്തരാവസ്ഥ.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കൻ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇതോടെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താൻ സൈന്യത്തിനു പൂർണ അധികാരം ലഭിക്കും. അഞ്ചാഴ്ചയ്ക്കിടെ രണ്ടാം തവണയാണു ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത്.
‘പൊതുക്രമം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്’ അടിയന്തരാവസ്ഥയെന്നാണു പ്രസിഡന്റിന്റെ വക്താവിന്റെ പ്രതികരണം.






