
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനു മുൻപിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി പൂജപ്പുര ഏരിയയുടെ ചുമതലയുള്ള കൃഷ്ണകുമാർ, ബിജെപി പ്രവർത്തകനായ പ്രണവ് എന്നിവർക്കെതിരെയാണ് പൂജപ്പുര പോലീസ് കേസെടുത്തത്. മനപൂർവം ആക്രമിക്കൽ, അന്യായമായി തടഞ്ഞു വെയ്ക്കൽ, അസഭ്യം വിളിക്കൽ എന്നവയ്ക്കാണ് കേസ്.
വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം ലഭിച്ച് പി.സി ജോർജ് പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത്. മൈക്ക് ഐഡി ചവിട്ടിപൊട്ടിക്കുകയും വനിത മാധ്യമപ്രവർത്തകരെയടക്കം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.






