തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതോടെ ഇത് മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്പ്പാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശിന്റെ ട്വീറ്റ്. കെ-റയിലിൽ പിണറായി കാണിച്ച ധാർഷ്ട്യത്തിനെതിരെ കേരളത്തിലെങ്ങുമുള്ള ജനങ്ങളുടെ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചതാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. പി.ടി തോമസിന്റെ ജീവിതത്തിനും മണ്ഡലത്തിലെ പ്രവർത്തനത്തിനും ജനങ്ങൾ നൽകിയ ആദരവാണ് ഉമ തോമസിന്റെ വർധിച്ച ഭൂരിപക്ഷമെന്നും അദ്ദേഹം പറയുന്നു.
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് കടക്കുമ്പോൾ കനത്ത മുന്നേറ്റം ഉമ ഉറപ്പിച്ചുകഴിഞ്ഞു. 110,721 വോട്ടിലേക്കാണ് അഞ്ച് റൗണ്ട് പൂർത്തിയാകുമ്പോൾ തന്നെ ഉമ തോമസ് കടന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പി.ടി തോമസ് നേടിയ ലീഡിനെ മറികടക്കുന്ന മുന്നേറ്റമാണ് ഉമ നേടുന്നത്.

Comments