ആഗോള തലത്തില്‍ ശ്രദ്ധനേടിയ കൊറിയന്‍ സീരീസ് 'സ്ക്വിഡ് ഗെയിമിന്റെ' രണ്ടാം സീസണ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രണ്ടാം സീസണിന്റെ പ്രഖ്യാപനം നടന്നത്.
കത്തില്‍ പറയുന്നത് ഇങ്ങനെയാണ് 'സ്ക്വിഡ് ഗെയിമിന് ജീവന് നല്കാന് 12 വര്‍ഷമെടുത്തു. എന്നാല്‍ നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയ സീരീസായി മാറാന്‍ സ്ക്വിഡ് ഗെയിമിന് 12 ദിവസമേ വേണ്ടി വന്നുള്ളൂ. സ്ക്വിഡ് ഗെയിമിന്റെ രചയിതാവ്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഞങ്ങളുടെ ഷോ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് നന്ദി. ഇപ്പോള്‍, ഗിഹണ് മടങ്ങി വരുന്നു. ഫ്രണ്ട് മാന്‍ മടങ്ങി വരുന്നു. സീസണ് 2 വരുന്നു. യംഗ് ഹീയുടെ കാമുകന് ചിയോള്‍ സുവിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തും. ഒരു പുതിയ റൗണ്ടിനായി ഒരിക്കല്‍ കൂടി ഞങ്ങള്‍ക്കൊപ്പം ചേരൂ.'
Red light… GREENLIGHT!
Squid Game is officially coming back for Season 2! pic.twitter.com/4usO2Zld39— Netflix (@netflix) June 12, 2022






