ചെന്നൈ: എഐഎഡിഎംകെ നേതാക്കളായ രണ്ട് മുന്‍മന്ത്രിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ്. ഇവരുടെ വകുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. എസ്.പി വേലുമണി, സി.വിജയഭാസ്കര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
നിലവില്‍ നിയമസഭാംഗമാണ് എസ്.പി വേലുമണി. ഗ്രാമവിസകന മന്ത്രിയായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അടുപ്പമുള്ള കമ്പനികള്‍ക്ക് വഴിവിട്ട് ടെന്‍ഡറുകള്‍ നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വേലുമണിക്കെതിരെ വിജിലന്‍സ് ക്രിമിനല്‍ കേസ് എടുത്തിരുന്നു. ഖജനാവിന് 500 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. 2015 മുതല്‍ 2018 വരെയാണ് കരാര്‍ നല്‍കിയിരുന്നത്. ഗ്രാമീണ മേഖലയിലെ തെരുവുവിളക്കുകള്‍ മാറ്റി പകരം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനാണ് കരാര്‍ നല്‍കിയിരുന്നത്്
ചെന്നൈയില്‍ 10 ഇടങ്ങളിലും കോയമ്പത്തൂരില്‍ 9 ഇടങ്ങളിലും തംബാരം, അവാഡി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ 7 ഇടങ്ങളിലുമാണ് പരിശോധന.
മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ ആണ് നടപടി നേരിടുന്ന മറ്റൊരു നേതാവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ വിലക്ക് മറികടന്ന് വെല്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് 2020ല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് നടപടി നേരിടുന്നത്. 13 ഇടങ്ങളിലാണ് പരിശോധന. ചെന്നൈയില്‍ അഞ്ചിടത്തും സേലത്ത് മൂന്നിടത്തും മുധര, തേനി, പുതുകോട്ട, തിരുവള്ളൂര്‍ തംബാരം എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമാണ് പരിശോധന.
കൂടാതെ, വെല്‍സ് ഗ്രൂപ്പ് ചെയര്മാന് ഇഷാരി ഗണേഷ്, മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.കൃഷ്ണരാജ് ഗവ.മമാഹന് കുമാരമംഗലം മെഡിക്കല്‍ കോളജ് മൂന് ഡീന്‍ ഡോ. ബാലാജിനാഥന്‍ എന്നിവരുടെ ഇടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.






