ഓസ്ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ബെലാറൂസ് മനുഷ്യാവകാശ പ്രവര്ത്തകന് അലെസ് ബ്യല്യാത്സ്കിയ്ക്കും റഷ്യന്‍ യുക്രൈന് മനുഷ്യാവകാശ സംഘടനകള്‍ക്കും. റഷ്യന്‍ സംഘടനയായ മെമ്മോറിയലും യുക്രൈന് സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് പുരസ്കാരം പങ്കിട്ടത്.
ബെലാറൂസിലെ രാഷ്ട്രീയ തടവുകാരനാണ് അലെസ് ബ്യല്യാസ്ത്സികി. ഇദ്ദേഹത്തിനുള്ള പുരസ്കാരം ബെലാറൂസിലെ എല്ലാ രാഷ്ട്രീയ തടവുകാര്ക്കുമുള്ളതാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാവ് പവേല്‍ ലറ്റസ്ഷ്കോ പറഞ്ഞു. പോരാട്ടത്തിന് ഞങ്ങള്‍ എല്ലാവര്ക്കും കരുത്തുപകരുന്നതാണ് ഈ പോരാട്ടം. സേച്ഛാധിപത്യ ഭരണത്തിനെതിരെ ഞങ്ങള്‍ വിജയം നേടുമെന്നും പവേല്‍ പറഞ്ഞു.
യുദ്ധക്കുറ്റങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രയത്നിച്ച സംഘടനയാണ്് സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്. യുദ്ധഭൂമിയിലെ മനുഷ്യവകാശ ലംഘനവും അധികാര ദുര്‍വിനിയോഗവും സംഘടന പുറത്തുകൊണ്ടുവന്നു. പരിഷ്കൃത സമൂഹത്തില്‍ സമാധാനത്തിനും ജനാധിപത്യത്തിനുമുള്ള സവിശേഷതയും ഇവര്‍ തെളിയിച്ചുവെന്നും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുന്നു.
1987ല്‍ മുന്‍ സോവിയറ്റ യൂണിയനില്‍ സ്ഥാപിതമായ മനുഷ്യാവകാശ സംഘടനയാണ് മെമ്മോറിയല്‍. കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനിടയിലും പ്രവര്‍ത്തിച്ചിരുന്നു.






