കീവ്: ഉക്രൈന് തലസ്ഥാനമായ കീവ് വീണ്ടും ആക്രമിക്കപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കീവിലേക്ക് കമികസെ ഡ്രോണുകള്‍ പയോഗിച്ച് ആക്രമണം നടന്നത്. തലസ്ഥാന നഗരത്തിലെ സെന്‍ട്രല്‍ ഷെവ്ഷെന്കിവ്സ്കിയില് നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്ന് പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രിയ് യെര്‍മാര്‍ക് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ അവരെ സഹായിക്കുമെന്നാണ് റഷ്യ കരുതുന്നത്. എന്നാല്‍ ഇത് അവരുടെ നിരാശയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശിക സമയം പുലര്‍ച്ചെ 6.35നും 6.58നും മധ്യേ മൂന്ന് സ്ഫോടനങ്ങള്‍ കേട്ടു. ആദ്യ സ്േഫാടനത്തിനു മുന്‍പ് എയര്‍ റെയ്ഡ് സൈറന്‍ മുഴങ്ങിയിരുന്നു. ഒരു സ്ഫോടനം ഷെവ്ഷെന്കിവ്സ്കിയില് നിന്നാണ് കേട്ടതെന്ന് മേയര്‍ വിതാലി കിത്സ്ച്േകാ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഷെല്ലാക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാം. ജനങ്ങള്‍ ഷെല്‍ട്ടറില്‍ തന്നെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 10ന് റഷ്യയുടെ മിസൈലുകള്‍ കീവിനു മേല്‍ പതിച്ചിരുന്നു. ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെടുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം റഷ്യയുടെ ഈ നടപടിയെ അപലപിച്ചിരുന്നു. ഒക്ടോബര്‍ 11നും ചെറിയ തോതില്‍ മിസൈല്‍ ആക്രമണം റഷ്യ നടത്തി.
റഷ്യയയേും ക്രീമിയയേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തതിലുള്ള തിരിച്ചടിയാണ് ആക്രമണങ്ങളെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദീമിര്‍ പുടിന്റെ പ്രതികരണം. തിരിച്ചടികളില്‍ സംതൃപ്തനാണെന്നും ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങള്‍ ഉടന്‍ ഉണ്ടാവില്ലെന്നും പുടിന് വെള്ളിയാഴ്ച പറഞ്ഞിരുന്നു.






