
റിയാദ് : സൗദിയില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലലവസരങ്ങള്‍ ഒരുക്കുന്നതിനുള്ള കര്‍മ്മ പദ്ധതി മൂന്നു മാസത്തിനകം പ്രഖ്യാപിക്കുമെന്ന് പുതിയ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു.ഇതിനായി തൊഴിലധിഷ്ഠിത പഠനവും പരിശീലനവും നല്കുന്നതിനു വിദ്യഭ്യാസ മന്ത്രാലയവും തൊഴില്‍ മന്ത്രാസലയവും സഹകരിച്ചു പ്രവര്‍ത്തിക്കും.
രാജ്യത്തെ തൊഴില്‍ സാധ്യത മനസ്സിലാക്കി അതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തൊഴിലുകളില്‍ പഠനവും പരിശീലനവും നല്‍കാനാണ് പദ്ധതി തയ്യാറാക്കുക. വര്‍ദ്ധിച്ച തൊഴിലില്ലായ്മ കുറച്ചുകൊണ്ടു വരുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
രാജ്യത്തെ ചെറുകിട, മധ്യവര്‍ഗ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു വലിയ തൊഴില്‍ സാധ്യതകളാണുള്ളതെന്നും കഴിഞ്ഞ ദിവസം ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു.
ചെറിയാന് കിടങ്ങന്നൂര്‍






