
ബംഗലൂരു: രാജ്യം കാത്ത സൈനികന് തന്റെ പൈതൃകഭൂമി കാക്കാന് നടത്തിയത് 28 വര്ഷം നീണ്ട നിയമയുദ്ധം. റിട്ട.ലഫ്റ്റനന്റ് കേണല് ദിവാന ഗോപാലകൃഷ്ണ ഭട്ട് ആണ് നിയമപോരാട്ടം നടത്തിയത്. കുടുംബസ്വത്തായി ലഭിച്ച 6.6 ഏക്കര് കൃഷിഭൂമി സംരക്ഷിക്കാനായിരുന്നു പോരാട്ടം. ദക്ഷിണ കന്നഡയിലെ വിറ്റല്പദനൂരിലാണ് ഈ കൃഷിഭൂമി.
കൃഷി ഭൂമി വിട്ടുനല്കുന്നതിനെതിരെ ഭൂമി പാട്ടക്കരാറുകാരനാണ് കോടതിയെ സമീപിച്ചത്. ഭൂമി തിരിച്ചുനല്കാന് ഉത്തരവിട്ട ഹൈക്കോടതി, ഹര്ജിക്കാരന് എട്ടാഴ്ചയ്ക്കുള്ളില് അതിന് തയ്യാറായില്ലെങ്കില് ഭൂമി തിരിച്ചുപിടിച്ച് ഉടമസ്ഥന് നല്കാന് റവന്യു വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി, മംഗലൂരു അസിസ്റ്റന്റ് കമ്മീഷണര്, ഭന്ത്വാല് തഹസില്ദാര് എന്നിവര്ക്കും കോടതി നിര്ദേശം നല്കി.
വര്ഷങ്ങളോളം മുന്നണിപോരാളിയായി രാജ്യത്തെ കാത്ത സൈനികന്, അയാളുടെ വിശ്രമകാലത്ത് ഇത്തരത്തിലാണ് പരിഗണിക്കപ്പെടുന്നതെങ്കില് പ്രതിരോധ മേഖലയില് സേവനം ചെയ്യുന്ന സൈനികര്ക്ക് സമൂഹത്തെ കുറിച്ചുള്ള ധാരണ എന്തായിരിക്കുമെന്നും ജസ്റ്റീസ് കൃഷ്ണ എസ്. ദിക്ഷിതിന്റെ ബെഞ്ച് വിമര്ശിച്ചു. എക്സ് സര്വീസ്മെന് റീസെറ്റില്മെന്റിലെ 33ാം റിപ്പോര്ട്ട് ഉദ്ധരിച്ചാണ് കോടതിയുടെ ഉത്തരവ്.
കര്ണാടക ലാന്ഡ് റിഫോം ആക്ടിലെ സെക്ഷന് 5 നും കോടതി പരിഗണിച്ചു. റിട്ട.ലഫ്റ്റനന്റ് കേണല് ദിവാന ഗോപാലകൃഷ്ണ ഭട്ടിന്റെ പിതാവില് നിന്നാണ് പാട്ടക്കാരന് ഉമര് ബീയറി ഭൂമി പാട്ടത്തിനെടുത്തത്. 1940ലായിരുന്നു ഇത്. പിന്നീട് ഉമറിന്റെ മകന് ഇബ്രാഹിം ബീയറിയുടെ കൈയ്യിലായി ഭൂമി.
1993 ജൂലായ് 31നാണ് ദിവാന ഗോപാലകൃഷ്ണ ഭട്ട് സര്വീസില് നിന്ന വിരമിച്ച് നാട്ടിലെത്തിയത്. തുടര്ന്ന് 1994 ജൂണ് 28ന് ഭൂമി തിരിച്ചുകിട്ടാന് കര്ണാടക ലാന്ഡ് റിഫോം ആക്ട് (4) പ്രകാരം നോട്ടീസ് നല്കിയെങ്കിലും നിയപോരാട്ടത്തിലേക്ക് പോവുകയായിരുന്നു.







Comments