
ചെന്നെ: ചെന്നൈയില്‍ വീണ്ടും കോടികളുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 24 കോടി രൂപയാണ് പിടിച്ചെടുത്തത്. വെല്ലൂരിലെ കാറില്‍നിന്നാണ് 2000ന്റെ പുത്തന്‍ നോട്ടുകള്‍ പിടിച്ചെടുത്തത്. ഇതോടെ മണല്‍ ഖനന വ്യവസായിയായ ശേഖര്‍ റെഡ്ഡിയില്‍ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ആസ്തി 166 കോടി കവിഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷം ഒരാളുടെ കൈയ്യില്‍ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. പണം സൂക്ഷിക്കാന്‍ റെഡ്ഡി സുഹ്യത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. വാന്‍ ഡ്രൈവറെയും റെഡ്ഡിയുടെ സുഹ്യത്തിനെയും പോലീസ് അറസ്റ്റുചെയ്തു.






