
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇനിയും പൂര്‍ണ്ണമായി പരിഹരിക്കാത്തതിന്റെയും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനും എതിരെ ഡിസംബര്‍ 29 ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്നു ചേര്‍ന്ന ഇടതു മുന്നണിയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല സംസ്ഥാനത്തെ ജനങ്ങളുടെ പൊതു പ്രതിഷേധമായി ഉയരുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ഥം ഡിസംബര്‍ 20 ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജനകീയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. 22 ന് കാല്‍നട ജാഥകളും 27,28 തീയതികളില്‍ ബൂത്ത് അടിസ്ഥാനത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി പ്രചാരണം നടത്തും.
രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് മറ്റ് മുന്നൊരുക്കങ്ങള്‍ ഒന്നും ഇല്ലാതെ നടപ്പാക്കിയ നോട്ട് നിരോധനം കൊണ്ട് അംബാനിമാരെപ്പോലെുള്ള കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് നേട്ടമെന്നും സാധാരണക്കാര്‍ക്ക് ദുരിതം മാത്രമാണ് ഇപ്പോഴും ബാക്കിയാകുന്നതെന്നും വൈക്കം വിശ്വന് പറഞ്ഞു.






