
ശുഭകരമായ കാര്യങ്ങളോടെ എല്ലാം തുടങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ ആദ്യ ദിവസം തന്നെ കൂറ്റനൊരു പണി കിട്ടിയതിന്റെ ആഘാതത്തിലാണ് ലോകഫുട്ബോളിലെ അനേകം സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് കളിക്കുന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.
ലോകകപ്പിന്റെ ഓളമൊക്കെ കഴിഞ്ഞു ലോകത്ത് ഫുട്ബോള്‍ ലീഗുകള്‍ കളി തുടങ്ങിയിട്ടും ലിയോണേല്‍ മെസ്സി അര്‍ജന്റീനയിലെ അവധി യാഘോഷത്തിലാണ്. ലോകകപ്പിന് പിന്നാലെ മെസ്സിയൊഴികെയുള്ള താരങ്ങളുമായി ഇറങ്ങിയ പി.എസ്.ജി. 3-1 നായിരുന്നു ലീഗിലെ മറ്റൊരു വമ്പന്മാരായ ലെന്‍സിനോട് തോല്‍വി ഏറ്റുവാങ്ങിയത്. ലീഗില്‍ തുടര്‍ വിജയങ്ങളുമായി കുതിക്കുകയായിരുന്നു എങ്കിലും പുതുവര്‍ഷത്തിലെ ആദ്യ ദിവസം തന്നെ ലെന്‍സിന് ഫ്രഞ്ച് വമ്പന്മാരില് നിന്നും അട്ടിമറി നേരിടേണ്ടി വന്നു.
ടീമിലെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന മെസ്സി, നെയ്മര്‍, എംബാപ്പേ സഖ്യത്തില്‍ എംബാപ്പേ മാത്രമായിരുന്നു കളിച്ചത്. മെസ്സി ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ നെയ്മര്‍ക്ക് കളിക്കാനുമായില്ല. അഞ്ചാം മിനിറ്റില്‍ ഫ്രാങ്കോവ്സ്ക്കിയും 28 ാം മിനിറ്റില്‍ ഒപ്പേന്ഡയും 47 ാം മിനിറ്റില്‍ ക്്ളോഡ് മൗറീസും നേടിയ ഗോളിലാണ് ലെന്‍സ് ജയം നേടിയത്. എട്ടാം മിനിറ്റില്‍ എകിടിക്കേയിലൂടെ പിഎസ്ജി തിരിച്ചടിച്ചെങ്കിലും മുന്നേറാനായില്ല.
ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയ്ക്ക്് തൊട്ടുപിന്നില്‍ രണ്ടാമതുള്ള ലെന്‍സ് വന്‍ കുതിപ്പാണ് ഈ സീസണില്‍ നടത്തുന്നത്. 17 കളികളില്‍ ഒരു കളിയില്‍ മാത്രമാണ് അവര്‍ തോറ്റത്. പിഎസ്ജിയ്ക്ക്് 17 കളികളില്‍ 44 പോയിന്റും ലെന്‍സിന് 40 പോയിന്റുമാണ് ഉള്ളത്.





