
കളി തുടങ്ങി മൂന്നാമത്തെ പന്തില്‍ ആദ്യ വിക്കറ്റ്, ആദ്യ ഓവറില്‍ ഹാട്രിക്. രഞ്ജിട്രോഫിയില്‍ സൗരാഷ്ട്രയുടെ നായകന് ജയദേവ് ഉനഡ്ക്കട്ട് എഴൂതിയത് ചരിത്രം. ചൊവ്വാഴ്ച ഡല്‍ഹിക്കെതിരേയായിരുന്നു ഉനഡ്കട്ടിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ടത്. ആദ്യ ഓവറിന് പിന്നാലെ എറിയാന്‍ വന്ന രണ്ടാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയപ്പോള്‍ ജയദേവിന്റെ 12 പന്തില്‍ വീണത് അഞ്ചു വിക്കറ്റുകള്‍ വഴങ്ങിയതാകട്ടെ 12 റണ്‍സും.
കളിയുടെ മൂന്നാമത്തെ പന്തില്‍ ഡല്‍ഹിയുടെ ധ്രുവ് ഷോരിയെ വീഴ്ത്തിയ ജയദേവ് തൊട്ടടുത്ത പന്തുകളില്‍ വൈഭവ് റാവലിനെയും പിന്നാലെ യാഷ് ദുള്ളിനെയും നാലാമത്തെയും അഞ്ചാമത്തെയും പന്തുകളില്‍ വീഴ്ത്തി. രഞ്ജിട്രോഫിയുടെ 88 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായിട്ടാണ് താരം മാറിയത്. രഞ്ജിയിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് വിനയ് കുമാറിന്റെ പേരിലാണ്. 2017 - 18 സീസണിലെ ക്വാര്‍ട്ടറില്‍ മുംബൈയ്ക്ക് എതിരേ ആദ്യത്തെയും മൂന്നാമത്തെയും ഓവറുകളലായി ഹാട്രിക് നേടിയിരുന്നു.
അതസമയം സൗരാഷ്ട്ര നായകന് തന്റെ മികച്ച ഫോം തുടരുകയാണ്. ടെസ്റ്റ് ടീമില്‍ തിരിച്ചുവന്നിരിക്കുന്ന താരം ബംഗഌദേശിനെതിരേ മിര്‍പൂരില്‍ നടന്ന ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലായി മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. വിജയ് ഹസാരേ ട്രോഫിയില്‍ ടീമിനു വേണ്ടി മിന്നും പ്രകടനമാണ് ജയദേവ് നടത്തിയത്. 10 മത്സരത്തില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.






