
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് ഒരു കുടുംബത്തിലെ മൂന്നംഗ പേര് തീകൊളുത്തി മരിച്ചനിലയില്‍. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന് (48), ഭാര്യ സുലജ കുമാരി (46), ഇവരുടെ മകള്‍ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് ഇവര്‍ മൂന്ന്പേരും തീകൊളുത്തി മരിച്ച നിലയില്‍ കിടന്നത്. കുടുംബപ്രശ്നങ്ങളും കടബാധ്യതയുമാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്ന് പ്രാഥമിക വിവരം.
കഴിഞ്ഞദിവസം രമേശന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. രാത്രിയില്‍ രമേശന്റെ വീട്ടില്‍ നിന്ന് ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു ആളുക്കള്‍ ഓടിയെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് തീ ആളിക്കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.അയല്‍വാസികള്‍ മുന്‍വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറി പൂട്ടിയ നിലയിലായിരുന്നു. കൂടാതെ ജനലിലൂടെ മറ്റും വെളളമൊഴിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു.
രമേശനും സാമ്പത്തികബുദ്ധിമുട്ടും കടബാധ്യതയും ഉണ്ടായിരുന്നു. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ വീടും പറമ്പും ജപ്തി ചെയ്യുന്ന അവസ്ഥയിലായിരുന്നു. ലോണ്‍ തിരിച്ചടയ്ക്കാനും മറ്റുമാണ് രമേശന് നാട്ടിലെത്തിയത്. ഇവര്‍ക്ക് മറ്റൊരു മകന് കൂടിയാണ്. സംഭവസമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലെത്തി പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു.






