
കൊണ്ടോട്ടി: അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട് വളഞ്ഞപ്പോള്‍ പീഡനക്കേസ് പ്രതി ഓട് പൊളിച്ച് ഓടി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണും ഓഫാക്കി നാടുവിട്ടിരിക്കന്ന ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മലപ്പുറം മഞ്ചേരിയില്‍ വീട്ടമ്മയെ മയക്കുമരുന്ന് നല്കിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലെ പ്രതികളിലൊരാളായ പാറക്കാടന്‍ റിഷാദാണ് രക്ഷപ്പെട്ടത്.
കേസിലെ മറ്റ് മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. റിഷാദിനായി കഴിഞ്ഞ ദിവസം പോലീസ് വീടു വളയുകയായിരുന്നു. എന്നാല്‍ പോലീസ് വരുന്നത് നേരത്തെ തന്നെ കണ്ട റിഷാദ് മേല്‍ക്കൂരയില്‍ കയറി ഓടിളക്കി ഇരിക്കുകയായിരുന്നു. മുന്നിലൂടെയും പിന്നിലൂടെയും പോലീസ് വീടിനുള്ളില്‍ കടന്നതും ഇയാള്‍ വീടിന് മുകളില്‍ കയറി ചാടി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഫോണും സ്വിച്ച് ഓഫ് ആക്കിയതോടെ ഇയാള്‍ നാടു വിട്ടിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.
മഞ്ചേരിക്കാരിയായ പരാതിക്കാരിയെ എംഡിഎംഎ ഉള്‍പ്പെടെയുള്ള കൂടിയ മയക്കുമരുന്ന് നല്കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കിയതായിട്ടാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടില്‍ മുഹ്സിന്(28), മുള്ളമ്പാറ സ്വദേശി വീട്ടില്‍ മണക്കോടന്‍ ആഷിക്ക്(25), മുള്ളമ്പാറ സ്വദേശി എളയിടത്ത് വീട്ടില്‍ആസിഫ് (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം പിടികൂടിയത്.
സാമൂഹ്യമാധ്യമം വഴിയും ഫോണിലൂടെയും മഞ്ചേരി സ്വദേശിയായ വീട്ടമ്മയെ മുഹ്സിന് പരിചയപ്പെടുകയായിരുന്നു. പിന്നീട് ആറുമാസത്തെ സൗഹൃദത്തിന് ശേഷം പല തവണ ലഹരി നല്കി ലൈംഗികമായി ഉപയോഗിക്കുകയും കൂട്ടുകാര്‍ക്ക് നല്‍കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നിരവധി അടിപിടി കേസുകളിലും മറ്റും പ്രതിയാണ് മുഹ്സിന്.






