
ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ തഴയുന്ന സെലക്ടര്‍മാര്‍ക്ക് ബാറ്റു കൊണ്ട് മറുപടി കൊടുത്ത് മുംബൈ താരം പൃഥ്വിഷാ. രഞ്ജിട്രോഫിയില്‍ ആസ്സാമിനെതിരേ താരം പുറത്താകാതെ ഇരട്ടസെഞ്ച്വറി കുറിച്ചു. ഓപ്പണറായി ഇറങ്ങിയ താരം 240 റണ്‍സാണ് അടിച്ചിരിക്കുന്നത്.
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ആസ്സാമിന്റെ ഒരു ബൗളര്‍ക്കും പൃഥ്വിക്ക് ഭീഷണി ഉയര്‍ത്താനായില്ല. 283 പന്തുകള്‍ നേരിട്ട താരം 33 ബൗണ്ടറികളാണ് പായിച്ചത്. ഒരു സിക്സറും പറത്തി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് പൃഥ്വി അടിച്ചു തകര്‍ത്തു.
മറ്റൊരു ഇന്ത്യന്‍ താരവും മുന്‍ നായകനുമായ അജിങ്ക്യാ രഹാനേ അര്‍ദ്ധശതകവും പൂര്‍ത്തിയാക്കി. തന്റെ ടെസ്റ്റ് ബാറ്റിംഗ് മികവ് പുറത്തെടുത്ത രഹാനേ 140 പന്തുകളില്‍ 73 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
2021 ജൂലൈയിലാണ് ഷാ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ശ്രീലങ്കയ്ക്ക് എതിരേ ട്വന്റി20 യില്‍ കളിച്ചതാരം റണ്‍സ് എടുക്കും മുമ്പ് പുറത്തായിരുന്നു. 2020 ഡിസംബറിലാണ് താരം അവസാനമായി ടെസ്റ്റ് ടീമില്‍ കളിച്ചത്.






