
കോഴിക്കോട് : ഗുജാറത്ത് കലാപത്തെക്കുറിച്ചുളള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുളള ഇടതുസംഘടനകളുടെ നീക്കം തടയുമെന്ന് യുവമോര്‍ച്ച. യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് സി ആര് പ്രഭുല്‍ കൃഷ്ണയാണ് ഡോക്യുമെന്ററി തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത് . അതേസമയം ഗുജറാത്ത് കാലപത്തെക്കുറിച്ചുളള 'ഇന്ത്യ മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഡി വൈ എഫ് ഐ സംസ്ഥാനപ്രസിഡന്റെ് വി. വസീഫ് സ്വിച്ച് ഓണ്‍ ചെയ്തു.
കോഴിക്കോട് മുതലക്കുളം സരോജ് ഭവനില്‍ വച്ച് പോലീസ് കാവലിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. എസ് എഫ് ഐ യുടെ നേതൃത്വതത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
ക്യാംപസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുളള നീക്കം രാജ്യദ്രോഹപരമാണെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റെ് സി ആര് പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു .






