മെല്‍ബണ്‍: തന്റെ അവസാന ഗ്രാന്റ്സ്ളാം പോരാട്ടത്തോടെ ഇന്ത്യന്‍ ടെന്നീസ് റാണി സാനിയാ മിര്‍സ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളം വിട്ടത് വിതുമ്പി കരഞ്ഞുകൊണ്ട്. തന്റേത് സന്തോഷ കണ്ണീരാണെന്നും ദു:ഖം കൊണ്ടുള്ളതല്ലെന്നും പറയുമ്പോള്‍ സാനിയ വിതുമ്പി. മകന്റെ മുന്നില്‍ വെച്ച് ഒരു ഗ്രാന്റ്സ്ളാം ഫൈനല്‍ കളിക്കാന്‍ കഴിയുമെന്ന് വിചാരിച്ചതല്ലെന്നും പറഞ്ഞു.
മെല്‍ബണില്‍ പ്രൊഫഷണല്‍ ടെന്നീസിന് തുടക്കം കുറിച്ച താന്‍ അതേ വേദിയില്‍ തന്നെ കളി അവസാനിപ്പിക്കുകയാണ്. കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും നല്ലൊരു വേദിയില്ലെന്നും താരം പറഞ്ഞു. 14 ാം വയസ്സില്‍ ആദ്യ മിക്സഡ് ഡബിള്‍സ് കളിക്കുമ്പോഴും രോഹനായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇപ്പോള്‍ പടിയിറങ്ങുമ്പോഴും മിക്സഡ് ഡബിള്‍സില്‍ കൂടെ കളിക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു താരമില്ലെന്ന് കരുതുന്നു.
കിരീടം നേടിക്കൊണ്ട് കരിയര്‍ അവസാനിപ്പിക്കാമെന്ന സാനിയയുടെ മോഹത്തിന് തിരിച്ചടിയായത് ഫൈനലില്‍ ലൂയിസ് സ്റ്റെഫാനി - റാഫേല്‍ മാറ്റോസ് ബ്രസീലിയന്‍ സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ 6-7, 2-6 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ സഖ്യം പരാജയമറിഞ്ഞത്. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ബ്രസീലിയന്‍ സഖ്യം പൊരുതിക്കയറിയാണ് കിരീടം നേടിയത്. രണ്ടാം സെറ്റില്‍ ഇന്ത്യന്‍ സഖ്യം തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയത് എതിരാളികള്‍ക്ക് മേല്‍ക്കൈ നേടാന്‍ കാരണമായി മാറി.
സാനിയയുടെ കരിയറിലെ 11 ാം ഗ്രാന്റ്സ്ളാം ഫൈനലായിരുന്നു ഇതയ്. ആറ് ഗ്രാന്റ്സ്ളാം ഉള്‍പ്പെടെ ഡബിള്‍സില്‍ 43 കിരീടങ്ങള്‍ പേരിലുള്ള താരമാണ് സാനിയ. വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് 91 ആഴ്ചകളാണ് താരം വിരാജിച്ചത്. കരിയറിലെ നാലാം ഗ്രാന്റ്സ്ളാം ഫൈനലായിരുന്നു രോഹന് ബൊപ്പണ്ണ കളിച്ചത്. 2017 ല്‍ റ്റിമിയ ബാബോസിനൊപ്പം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരമാണ് രോഹന് ബൊപ്പണ്ണ.

Comments