ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ടി 20 മത്സരത്തില്‍ ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യന്‍ താരം വാഷിംഗ്ടണ്‍ സുന്ദറായിരുന്നു. കളിയുടെ അഞ്ചാം ഓവറില്‍ താരം അതി സുന്ദരമായി ഫിന് അലന് (35) മാര്‍ക്ക് ചാപ്മാന് (0) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. സുന്ദര്‍ എറിഞ്ഞ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ അലന് സിക്സ് നേടിയിരുന്നു. എന്നാല്‍ അധികം വൈകാതെതന്നെ അടുത്ത പന്തില്‍ സുന്ദര്‍ അലന്റെ വിക്കറ്റെടുക്കുകയായിരുന്നു.
അതേ ഓവറിലെ അവസാന പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ താരം ചാപ്മാനേയും അത സുന്ദരമായി മടക്കി. ആദ്യ മൂന്ന് പന്തുകളും തൊടാന്‍ പോലും കഴിയാതെ പോയ ചാപ്മാന് അവസാന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അത് ഒരു ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. പന്തെറിഞ്ഞ ശേഷം വലത്തോട്ട് മുഴുനീളന്‍ ഡൈവിംഗ് നടത്തിയ സുന്ദര്‍ പന്ത് തന്റെ കൈകളില്‍ ഒതുക്കുകയായിരുന്നു.
ശിവം മാവി, ഉമ്രാന് മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നീ മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ പോരട്ടത്തിനിറങ്ങിയത്. കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്. ശ്രീ ലങ്കക്കെതിരെ നടന്ന അവസാന ടി 20യില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനം നിലയുറപ്പിച്ചിരുന്നു.
ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണിന് പകരം ഈ വട്ടം മിച്ചല്‍ സാന്റ്നറാണ് ടീമിനെ നയിക്കുന്നത്. ഏകദിന ടീമിലുണ്ടായിരുന്ന ടോം ലാഥം , ഹെന്റി നിക്കോള്‍സ് എന്നിവര്‍ക്ക് പകരം മാര്‍ക് ചാപ്മാന് , ഇഷ് സോധി എന്നിവരാണ് ടീമിലെത്തിയത്. പരിക്കിനെ തുടര്‍ന്ന് സോധിക്ക് ഏക ദിന പരമ്പര കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.






