
പോലീസ്അനുമതി ഇല്ലാതെ കേരള കലാമണ്ഡലത്തില്‍ നടന്ന ഡിജെ നൃത്തം വിവാദത്തില്‍. കഴിഞ്ഞ 31 ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഡിജെ ആഘോഷം നടന്നത്. നിളാ ഫെസ്റ്റിനു ശേഷം കേരള കലാമണ്ഡലത്തില്‍ അരങ്ങേറിയ നൃത്തമാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.
ഡിജെ ആഘോഷത്തില്‍ വൈസ് ചാന്‍സലറും ഫിനാന്‍സ് ഓഫീസറും പങ്കെടുത്തു. ഭരണസമിതി അംഗങ്ങളുടെ അനുമതി ഇല്ലാതെയും പോലീസ് അനുമതിയില്ലാതെയുമാണ് അര്‍ധരാത്രിയില്‍ ഡിജെ നൃത്തം സംഘടിപ്പിച്ചത്.
ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണസമിതി രംഗത്തെത്തിയത്.






