
ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ ദിനം . ഒരിക്കലും പേടിച്ച് മാറി നില്കേണ്ടതായ രോഗമല്ല ക്യാന്‍സര്‍, പകരം പൊരുതി വിജയികേണ്ട രോഗാവസ്ഥയാണ്. ശരീരത്തില്‍ എതെങ്കിലും ഭാഗത്തുണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിനു തുടക്കം. പുകവലി, മദ്യപാനം, അമിത ശരീരഭാരം, വ്യായാമ കുറവ് തുടങ്ങിയവ അര്‍ബുദത്തിലേക്ക് നയിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ അര്‍ബുദം തടയാന്‍ സാധിക്കും. അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയാത്തതാണ് പലപ്പോഴും രോ.ഗം സങ്കീര്‍ണമാകുന്നതിന് കാരണം
എന്തെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാം , ഏതെല്ലാം ഭക്ഷണങ്ങള്‍ ഒഴിവാക്കാം..നമ്മള് കഴിക്കുന്ന ഭക്ഷണത്തിനു ഒരു പരിധിവരെ നമ്മുടെ അസുഖങ്ങള്‍ ചെറുക്കാന്‍ കഴിയും.
റെഡ് മീറ്റ്, കൊഴുപ്പടങ്ങിയ ഭക്ഷണം, മധുര പലഹാരങ്ങള്‍, എണ്ണ, ഉപ്പ് തുടങ്ങിയവ മിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് നല്ലത്. റെഡ് മീറ്റിന്റെ ഉപയോഗം ക്യാന്‍സര്‍ രോഗത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ കൊഴുപ്പിന്റെയും ,പ്രിസര്‍വേറ്റീവുകളുടെയും അമിതമായ ഉപയോഗവും ശരീരത്തിന് ദോഷകരമാണ്.
പഴങ്ങള്‍ , പച്ചക്കറികള്‍ ധാരളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര, കാബേജ്, കോളിഫ്ളവര്‍, റാസ്ബെറി തുടങ്ങിയവയക്ക് അര്‍ബുദത്തിനെ പ്രതിരോധിക്കാന്‍ സാധിക്കും. മഞ്ഞളില്‍ കുര്കുമിന് എന്ന ഘടകം അടങ്ങിയിട്ടുളളതിനാല്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്.






