
ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. മലയാളികൾക്കും ഏറെയിഷ്ടമുള്ള ഒരു നടി കൂടിയാണ് തമന്ന. തമന്നയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമാണ് താരം. പതിനഞ്ചാം വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലിംഗ ഭൈരവി ദേവി ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും വീഡിയോ പങ്കിടുകയാണ് താരം. ക്ഷേത്രത്തിലേക്ക് കയറിചെല്ലുമ്പോള്‍ തന്നെ വലിയൊരു എനര്‍ജി കിട്ടുമെന്നും, എല്ലാത്തിനോടുമുള്ള ഭയം ഇല്ലാതാകുമെന്നും അതിന് ഒരു അവസരം കിട്ടിയപ്പോള്‍ പോകാന്‍ സാധിച്ചുവെന്നും തമന്ന വീഡിയോയില്‍ പറയുന്നു. ‘‘ആർക്കാണ് ദൈവികം എന്നതിന് അടിക്കുറിപ്പ് നൽകാൻ കഴിയുക? ലിംഗഭൈരവി ദേവിയുടെ കൃപയിൽ മുഴുകുന്നു ..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് തമന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സദ്ഗുരുവിനെയും യന്ത്ര സെറിമണിയെയും ടാഗ് ചെയതാണ് തമന്നയുടെ വീഡിയോ.
ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാൻ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനേത്രിയാണ് തമന്ന. അതിന് ശേഷം പാൻ ഇന്ത്യ ലെവലിൽ ഒരുപാട് ശ്രദ്ധനേടാൻ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തിൽ എത്തിയിട്ടുണ്ട്.






