
വീടുകളില് നിന്ന് ബൈക്കുകള് കവര്ന്ന പ്രതികള് അറസ്റ്റില്. അരുവിക്കര അക്ഷരനഗര് വട്ടക്കുളം ഹരിജന് കോളനിയില് അഖില് (22), ദിലീപ്(21) എന്നിവരെയാണ് ആര്യനാട് നിന്ന് പോലീസ് പിടികൂടിയത്.
അരുവിക്കര മുളളിലവിന്മൂട് പ്ലാവിള പുത്തന്വീട്ടില് അനന്തുവിന്റെ ബൈക്കും, പളളിത്തറ പ്രശാന്ത് വീട്ടില് പ്രശാന്തിന്റെ ബൈക്കുമാണ് ഇവര് മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്കുകളില് വ്യാജ നമ്പര് പ്ലേറ്റ് ഘടിപ്പിച്ച്, നിറവ്യത്യാസം വരുത്തിയാണ് പ്രതികള് ഇത് ഉപയോഗിച്ചിരുന്നത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില് ഹാജറാക്കും.







Comments