
വയനാട് മാനന്തവാടി തലപ്പുഴയില്‍ കാറിന് തീപിടിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തലപ്പുഴയില്‍ 44 ല്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് സമാനസാഹചര്യത്തില്‍ കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചിരുന്നു. കാറിന്റെ മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട ഇവര്‍ സമീപത്തെ കടയോടു ചേര്‍ന്ന് ഒതുക്കി നിര്‍ത്തി .നാട്ടുകാരും, സമീപത്തെ കടക്കാരും ചേര്‍ന്നാണ് തീ കെടുത്തിയത്.






