
കൊച്ചി മെട്രോ ശിവരാത്രിയോടനുബന്ധിച്ച് സര്‍വ്വീസ് നീട്ടി. ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനു വേണ്ടി എത്തുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്. ഈ മാസം 18, 19 തിയതികളിലാണ് യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാവുക.
18 തിയതി രാത്രി 11.30 വരെ ആലുവയില്‍ നിന്നും, എസ്എന്‍ ജംഗ്ഷനില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലാണ് സര്‍വ്വീസ്. ഫെബ്രുവരി 19ന് പുലര്‍ച്ചെ 4.30 മുതല്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 മുതല്‍ 9 മണിവരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരിയ്ക്കുക.
ബലിതര്‍പ്പണത്തിന് എത്തുന്നവരെ കൂടാതെ ഞായറാഴ്ച്ച നടക്കുന്ന യു.പി.എസ്.സി എന്‍ജിനീയറിംഗ് സര്‍വ്വീസ്, കംമ്പയിന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയം ഉപകാരപ്പെടുമെന്ന് കെഎംആര്‍എല്‍ പറയുന്നു.






