More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആശുപത്രി വാസത്തെക്കുറിച്ച് പറഞ്ഞത് ''ഞാനൊന്ന് വര്‍ക്‌ഷോപ്പില്‍ കയറി'' മരണമടുക്കുമ്പോഴും നര്‍മംവിടാതെ സുബി ; മണിയുടെ പത്തുപവന്‍...മരണമെത്തിയത് വിവാഹ ഒരുക്കത്തിനിടയില്‍

Authored by Web Desk | Last updated: 23 Feb 2023, 8:42 AM | 1 min read

Print
subi suresh death
കൊച്ചി: വേദികളില്‍നിന്നു വേദികളിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു സുബിയുടെ ജീവിതം. പ്രാരബ്ധം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ഒടുവില്‍ സുബിയിലൂടെത്തന്നെയാണ് കുടുംബം പച്ചപിടിച്ച് ഒരു കരപറ്റിയത്. നല്ലൊരു വീടുവേണമെന്ന സുബിയുടെ ആഗ്രഹം അടുത്തിടെയാണു സഫലീകരിച്ചത്. വീട്ടുകാര്‍ വിവാഹാലോചനകള്‍ നടത്തിയിരുന്നെങ്കിലും മുമ്പൊന്നും സുബി സമ്മതം മൂളിയിരുന്നില്ല.


എന്നാല്‍ സാമ്പത്തികമായി കരകയറുകയും വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തതോടെ വിവാഹമാകാമെന്ന് അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ആലോചന നടത്തിവരുന്നതിനിടയിലാണു മരണം. സുബിക്ക് താന്‍ പത്തുപവന്‍ സമ്മാനിക്കുന്നതിന് ധര്‍മജനും ഷാജോണും പിഷാരടിയുമെല്ലാം സാക്ഷിയായിരിക്കുമെന്ന് കലാഭവന്‍ മണി പറഞ്ഞിരുന്നതായി ഒരിക്കല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സുബി പറഞ്ഞു.


ഏഴുപവന്‍ താലിയൊരുക്കി തന്നെ കെട്ടാന്‍ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന് പിന്നീടൊരിക്കലും സുബി പറഞ്ഞിരുന്നു. ഈ ഫെബ്രുവരിയില്‍ വിവാഹം നടത്താമെന്നാണത്രേ അദ്ദേഹം പറഞ്ഞുവച്ചിരുന്നത്. താനൊന്നു വര്‍ക്‌ഷോപ്പില്‍ കയറിയെന്നാണ് ആശുപത്രിവാസത്തെപ്പറ്റിയുള്ള പോസ്റ്റില്‍ സുബി തമാശമട്ടില്‍ കുറിച്ചത്. ഒപ്പം തന്റെ ശീലങ്ങളെപ്പറ്റിയും എഴുതി. സമയത്ത് ആഹാരമോ മരുന്നോ കഴിക്കാറില്ലായിരുന്നുവെന്ന് താരം പറഞ്ഞു.


കുറച്ചുകാലമായി വീഡിയോകള്‍ ഇടാത്തതിനു കാരണം വര്‍ക്‌ഷോപ്പില്‍ കയറിയതാണെന്നും വിശദീകരിച്ചു. പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ചിത്രംസഹിതം ആശുപത്രിവാസത്തിന്റെ വിവരം പങ്കുവച്ചു. അശ്രദ്ധയാണു തന്നെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് സുബി പറഞ്ഞത്. ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാത്തതുകൊണ്ട് എല്ലാ രോഗവും ഒന്നിച്ചുവന്നു. ഒരു ഷൂട്ടിനു പോകുന്നതിന്റെ തലേന്ന് ശരീരവേദന, നെഞ്ചുവേദന, വയറുവേദന എല്ലാം ഒരുമിച്ചുവന്നു. കരിക്കിന്‍വെള്ളം കുടിച്ചാല്‍പ്പോലും ഛര്‍ദിക്കുന്ന അവസ്ഥ. ഗ്യാസ്ട്രിക് പ്രോബ്‌ളവും കൂടി വന്നപ്പോള്‍ ആകെ അസ്വസ്ഥത.


ഇ.സി.ജി. എടുത്തുനോക്കിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ കുറവുണ്ടായിരുന്നു. പക്ഷേ അസുഖമൊന്നും വകവയ്ക്കാതെ ഷൂട്ടിനുപോയി- സുബി പോസ്റ്റില്‍ പറയുന്നു.

Tags

  • television
  • subi suresh

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

CBSE പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധി, സിബിഎസ്ഇയെ സഹായിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു

CBSE പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധി, സിബിഎസ്ഇയെ സഹായിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു

കര്‍ണാടകയില്‍ കക്ക വാരാനിറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു; 3പേരെ കാണാനില്ല

കര്‍ണാടകയില്‍ കക്ക വാരാനിറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു; 3പേരെ കാണാനില്ല

ഷാൻസി ഖനി ദുരന്തം​‍; അനുശോചനം അറിയിച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് ചൈന

ഷാൻസി ഖനി ദുരന്തം​‍; അനുശോചനം അറിയിച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് ചൈന

പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കൽ ആരംഭിച്ച് തിരുവനന്തപുരം കോർപ്പറേഷൻ

പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കൽ ആരംഭിച്ച് തിരുവനന്തപുരം കോർപ്പറേഷൻ

തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

ബക്രീദിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം സംഘടനകള്‍

ബക്രീദിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം സംഘടനകള്‍