തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെ പൂട്ടാന്‍ കേരളാ പോലീസിന്റ ഓപ്പറേഷന് പി ഹണ്ട് . സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 12 പേര് അറസ്റ്റിലായി. 142 കേസുകളാണ് ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ അറസ്റ്റിലായവരില്‍ പലരും ഐടി മേഖല ഉള്‍പ്പെടെ ഉയര്‍ന്ന ജോലികള്‍ നോക്കുന്നവരാണ് .
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. പരിശോധനയില്‍ അഞ്ച് വയസിനും പതിനഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങുന്ന 270 ഉപകരണങ്ങള്‍ കണ്ടെടുത്തു. മൊമൈല്‍ ഫോണുകള്‍ , ഹാര്‍ഡ് ഡിസ്ക്കുകള്‍, ലാപ്ടോപ്പുകള്, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡില്‍ കണ്ടെത്തി.

Comments