
വര്‍ക്കല : സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വര്‍ക്കലയില്‍ സ്കൂട്ടര്യാത്രക്കാരന് മരിച്ചു. ഇലകമണ്‍ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനില്‍ സന്തോഷാണ് (42) മരിച്ചത്. അയിരൂര്‍ പൂവങ്കല്‍ റോഡില്‍ പെട്രോള്‍ പമ്പിനു സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
പെട്രോള്‍ പമ്പില്‍ നിന്നും മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛന് സോമന്, അമ്മ സുപ്രഭ, ഭാര്യ സൗമ്യ.






