
സാമ്പത്തീകപ്രതിസന്ധി കൂടുകയും ജീവിതച്ചെലവിന് പണം കുറയുകയും ചെയ്യുന്ന കാലത്ത് അധികവരുമാനം കണ്ടെത്താന്‍ ബ്രിട്ടനിലെ അമ്മമാരുടെ സാഹസം. ഓണ്‍ലൈനില്‍ മുലപ്പാല്‍ വില്‍പ്പന നടത്തിക്കൊണ്ടാണ് ചില യുവ അമ്മമാര്‍ ഞെട്ടിക്കുന്നത്. പുതിയ അമ്മമാര്‍ അടക്കം ഡസന്‍ കണക്കിന് യുവതികളാണ് ഓണ്‍ലൈനില്‍ പാല് വില്‍പ്പനയുമായി രംഗത്ത് വന്നിരിക്കുന്നത്.
പരസ്യമൊക്കെ നല്‍കിയാണ് മുലപ്പാല്‍ വില്‍പ്പന. മുലപ്പാല്‍ വില്‍പ്പനയ്ക്കുള്ള പരസ്യം അടങ്ങുന്ന വെബ്സൈറ്റുകളുടെ വിവരം പുറത്തുവിട്ടിരിക്കുന്നത് 'ഡെയ്ലിമെയ്ല്' ആണ്. മുലപ്പാല്‍ വാങ്ങാന്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തില്‍ ''ദ്രവ്യ സ്വര്‍ണ്ണം'' 'ഫ്രഷ് മമ്മി മില്‍ക്ക്' 'സ്വര്ണ്ണത്തലമുടിയുള്ള യുവതികള്‍' എന്നും മറ്റുമെല്ലാമാണ് പരസ്യവാചകങ്ങള്‍. മുലപ്പാല്‍ ഒരു പൈന്റിന് 76 പൗണ്ട് വരെ വില പറയുന്നുണ്ട്. ചിലര്‍ ക്രിപ്റ്റോ കറന്‍സി പേമന്റുകളും എടുക്കുന്നുണ്ട്. പരസ്യത്തില്‍ സ്വന്തം മക്കളുടെ ചിത്രം പോലും ചിലര്‍ പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്.
തനിക്ക് പുരുഷന്മാരില് നിന്നും അപേക്ഷകളുടെ പ്രളയമാണെന്നാണ് വെബ്സൈറ്റില്‍ ഒരു സ്ത്രീ കുറിക്കുന്നത്. സാധാരണഗതിയില്‍ മുലപ്പാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ഏറ്റവും ഉത്തമമാണെങ്കിലും പുരുഷന്മാര്ക്ക് ഏതെങ്കിലും തരത്തില്‍ നിര്‍ദേശിക്കപ്പെടുന്നില്ല. ശരിയായ രീതിയില്‍ സൂക്ഷിക്കപ്പെടുന്നില്ലെങ്കില് അസുഖങ്ങള്‍ക്കും കാരണമായി തീര്‍ന്നേക്കാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
ബ്രിട്ടനില്‍ എന്‍എച്ച്എസില്‍ മില്‍ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ അമ്മമാര്‍ക്ക് തങ്ങളുടെ മുലപ്പാല്‍ സംഭാവന ചെയ്യാനാകും. മതിയായി മുലപ്പാല്‍ കിട്ടാത്ത കുട്ടികളേയും പ്രസവത്തോടെ അമ്മ മരണപ്പെട്ട കുട്ടികളേയും ലക്ഷ്യം വെച്ചാണ് ഈ സംവിധാനം. എന്നാല്‍ ഇതിനെ മറികടന്നാണ് പുരുഷന്മാരെ ലക്ഷ്യം വെച്ച് 'ഒണ്‍ലി ദി ബ്രസ്റ്റ്' പോലെ മുലപ്പാലിന് ഓണ്‍ലൈന്‍ വിപണിയും വരുന്നത്.
ഡെര്‍ബിഷെയര്‍ എന്ന പ്രദേശത്തെ ഗ്ളോസ്സോപ്പില് നിന്നുള്ള റോബിന് എന്ന സ്ത്രീ 'നല്ല ഗുണനിലവാരമുള്ള മുലപ്പാല്‍' എന്നാണ് പരസ്യം ചെയ്തിട്ടുള്ളത്. പൈന്റിന് 28 പൗണ്ടാണ് വിലയിട്ടിട്ടുള്ളത്. കുഞ്ഞിന് പുതിയതായി ജന്മം നല്കിയ മറ്റൊരു സ്ത്രീ തനിക്ക് പുരുഷ ഉപയോക്താക്കളില്‍ നിന്നും തനിക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്നും കൂടുതല്‍ പണം നല്കാന് വരെ ആളുണ്ടെന്നും പറയുന്നു.
വില്‍ഷെയര്‍ എന്ന പ്രദേശത്തെ വെസ്റ്റബറിക്കാരി ഹരീയത്ത് ഒരു പൈന്റ് വില്‍പ്പന നടത്തുന്നത് 32 പൗണ്ടിനാണ്. തനിക്ക് 21 വയസ്സേ ആയിട്ടുള്ളെന്നും രോഗമോ മദ്യപാനശീലമോ ഇല്ലെന്നും തന്റെ മുലപ്പാല്‍ പുരുഷന്മാര്ക്ക് കൂടി തരാന്‍ തയ്യാറാണെന്നും പറയുമ്പോള്‍ സൗത്തവെയ്ല്സിലെ ഷീ999 എന്ന പ്രൊഫൈലുകാരി താന്‍ തവിട്ടുമുടിയുള്ള യുവതിയായ അമ്മയാണെന്നും പുരുഷന്മാര്ക്ക് മുലപ്പാല്‍ വില്‍പ്പന ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നുമാണ്. മുലപ്പാല്‍ കൊണ്ടു നിറഞ്ഞുകവിഞ്ഞിരിക്കുന്ന ഒരു ഫ്രിഡ്ജിന്റെ ചിത്രമാണ് ഇവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. 38 പൗണ്ടാണ് ഇവര്‍ ഒരു പോപ്പിന് വാങ്ങുന്നത്. അതേസമയം ഇവരുടെ തന്നെ നാട്ടുകാരിയായ ചൈനീസ് - ബ്രിട്ടീഷ് അമ്മ ഒരു പൈന്റിന് 57 ഡോളറാണ് ഈടാക്കുന്നത്.
ഓണ്‍ലൈനില്‍ മുലപ്പാലിന് ആകര്‍ഷണം കൂടാന്‍ പെട്ടെന്ന് ഉണ്ടായ കാരണം ശരീരസൗന്ദര്യ രംഗത്തെ സൂപ്പര്‍ഫുഡ് പട്ടികയില്‍ പെട്ടതാണ്. ആരോഗ്യം ഉണ്ടാക്കുമെന്നും കാന്‍സര്‍ ഫ്രീയായിരിക്കാന്‍ മുലപ്പാല്‍ തുണയ്ക്കുമെന്നുമൊക്കെയാണ് ചിലരുടെ കണ്ടെത്തല്‍. അതേസമയം ഇക്കാര്യത്തില്‍ നടന്ന ചില പഠനങ്ങള്‍ മുലപ്പാലിലെ ചില പ്രത്യേകതരം പോഷകങ്ങള്‍ ചിലതരം കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കുമെന്ന് പറയുന്നുണ്ട്. മുലപ്പാലില്‍ 88 ശതമാനവും വെള്ളവും ബാക്കി 12 ശതമാനം കുഞ്ഞുങ്ങളെ വളരാന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, മാംസം, ധാതുലവണങ്ങള്‍ എന്നിവയാണ്.






