
കണ്ണൂര് :സെന്ട്രല് ജയിലില് ഉള്പ്പെടെ ലഹരി വസ്തുകള് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള് അറസ്റ്റില് തളിപ്പറമ്പ് നാട്ടുവയല് സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാര് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് ഇവര് പിടിയിലായത്. ടൗണ് എസ്ഐ, സിച്ച് സ്ക്വാഡും ചേര്ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ജയില് വളപ്പില് നിന്ന് 120 പാക്കറ്റ് ബീഡിയാണ് എറിഞ്ഞു കൊടുത്തത്. പോലീസ് നടത്തിയ അനേഷ്വണത്തിലാണ് ഇവര് പിടിലായത്.
ആര്ക്കുവേണ്ടിയാണ്, ആരാണ് പണം നല്കിയത് തുടങ്ങിയ വിവരങ്ങള് പോലീസ് ചോദിച്ചെങ്കിലും ഇവര് മറുപടി നല്കിയില്ല. ജില്ലാ ജയിലിലേയക്കും , സെന്ട്രല് ജയിലിലും വ്യാപകമായി നിലയില് ലഹരി ഉപയോഗമുണ്ടെന്നും പോലീസ് തടയാനകില്ലെന്നും വിമര്ശനമുയര്ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടുപേര് പിടിയിലായത്.







Comments