കോഴിക്കോട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി രംഗത്ത്. വീഴ്ച വരുത്തിയ ഡോക്ടര്‍ അനിതയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുകയാണ്. കഴിഞ്ഞ മാസം 24 ന് കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ വച്ചായിരുന്നു കുന്നമംഗലം സ്വദേശിനി ഹാജറ നജയുടെ കുഞ്ഞ് മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഹാജറ നജയും കുടുംബവും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ആംബുലന്‍സില്‍ എത്തിയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം കുഞ്ഞിന്റെ മരണം അറിഞ്ഞ് നാട്ടില്‍ എത്തിയ ഹാജറയുടെ ഭര്‍ത്താവിനെ പോലീസ് വേട്ടയാടുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുഞ്ഞിന്റെ മരണ ശേഷം ആശുപത്രിയില്‍ വച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹാജറയുടെ മൂന്ന് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്താനാണ് ഹാജറയുടെയും കുടുംബത്തിന്റെയും തീരുമാനം.

Comments