
കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. ഇന്ന് വില കൂടിയത് ഗ്രാമിന് 150 രൂപയാണ്. ഇതോടെ 5530 രൂപ കൂടി പവന് 44240 രൂപയായി. കേരളത്തിലെ സ്വര്‍ണ്ണവിലയിലെ പുതിയ ഉയര്‍ന്ന നിരക്കാണിത്. പണിക്കൂലി കൂട്ടി ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 48000 രൂപ വേണ്ടി വരും.
ഇന്നലെ പവന് 200 രൂപ വര്‍ധിച്ച് 43000 രൂപ കടന്നിരുന്നു. വെള്ളിയാഴ്ച സ്വര്‍ണവില പവന് 43,040 രൂപയിലെത്തിയിരുന്നു. യു.എസ്, യൂറോപ്പ് ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ഉള്‍പ്പെടെയുള്ള രാജ്യാന്തരവിഷയങ്ങള്‍ സ്വര്‍ണവില ഉയരാന്‍ കാരണമായി. സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെ തകര്‍ച്ചയും ക്രെഡിറ്റ് സ്വിസ് ബാങ്ക് തകര്‍ച്ചയിലേക്കാണെന്നുള്ള സൂചനകളുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മാര്‍ച്ച് ഒന്‍പതിലെ 40,720 രൂപയായിരുന്നു. 2023 ല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില 15 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഈവര്‍ഷം അവസാനംവരെ മാറ്റം വരുത്തേണ്ടതില്ലെന്നു റഷ്യയും സൗദി അറേബ്യയും തീരുമാനിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 1.33 ഡോളര്‍ കുറഞ്ഞ് 72.32 ഡോളറിലെത്തി. ആഗോളവിപണിയിലെ ഇടിവ് പ്രാദേശിക ഇന്ധനവിലയില്‍ മാറ്റമുണ്ടാക്കില്ലെന്നാണു വിലയിരുത്തല്‍.






