
ബല്‍ഗാവി: പുതിയ ഇന്ത്യയ്ക്ക് മദ്രസകള്‍ ആവശ്യമില്ലെന്ന് ആസ്സാം മുഖ്യമന്ത്രി ഹിമന്ദ ബിസ്വാസ് ശര്‍മ്മ. സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആസ്സാമിലെ ബാക്കി മദ്രസ കൂടി അടച്ചുപൂട്ടുമെന്നും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമില്ലെന്നും കര്‍ണാടകത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പറഞ്ഞു.
ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരേയും മറ്റു പ്രൊഫഷണല്‍സിനേയും സൃഷ്ടിക്കുന്ന സ്കൂളുകളും, കോളേജുകളുമാണ് സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടത്. താന്‍ വരുന്ന ആസ്സാമില്‍ ദിനംപ്രതി ബംഗ്ളാദേശില്‍ നിന്നും നുഴഞ്ഞുകയറുന്ന ആള്‍ക്കാരുടെ ഭീഷണി നേരിടേണ്ട അവസ്ഥയാണ്. ഞങ്ങള്‍ ആസ്സാമിലെ വിദ്യാഭ്യാസരീതി തന്നെ നവീകരിച്ചു. സമയം വരുമ്പോള്‍ പുതിയ വഴിയിലൂടെ ഞങ്ങള്‍ ചരിത്രം തിരുത്തിയെഴുതും.
കോണ്‍ഗ്രസെന്നാല്‍ പുതിയ മുഗുളന്മാരാണെന്നും പറഞ്ഞു. മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുഗളന്മാര് ഇന്തയയെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിച്ചവരാണ്. അന്ന് അവര്‍ ചെയ്തത് ഇന്ന് കോണ്‍ഗ്രസ് ചെയ്യുന്നു. അതുകൊണ്ടാണ് അവര്‍ രാമക്ഷേത്രത്തെക്കുറിച്ച് പറയാതെ ബാബ്റി മസ്ജിദിനെ കുറിച്ച് പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ സംസ്ക്കാരവും പാരമ്പര്യവും ദേവാലയങ്ങളും വീണ്ടെടുത്തു. ഞാന്‍ അഭിമാനമുള്ള മുസ്ളീമാണെന്നും അഭിമാനമുള്ള ക്രിസ്ത്യാനിയാണെന്നും പറയാറുണ്ട്. എന്നാല്‍ നമ്മള് പറയേണ്ടത് നമ്മള് അഭിമാനമുള്ള ഹിന്ദുക്കളാണെന്നാണ്. നമ്മള് ഹിന്ദുക്കളും ഇന്ത്യാക്കാരുമാണെന്ന് അറിയണം. സനാതനം എന്ന ഒറ്റ വഴിയിലൂടെയേ രാജ്യത്തെ കരുത്തുറ്റതാക്കാന്‍ കഴിയു എന്നും പറഞ്ഞു.
ബെലഗാവിയിലെ ഛത്രപതിശിവജിയില് ലൈറ്റ് ആന്റ്സൗണ്ട് ഡോ ഉദ്ഘാടനത്തിലാണ് ശര്‍മ്മ ഇക്കാര്യം പറഞ്ഞത്. ആസ്സാമിലെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന 600 മദ്രസകളായിരുന്നു അടച്ചു പൂട്ടിയത്.






