
വിശാഖപട്ടണം : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയ ഉജ്വല വിജയം നേടിയപ്പോള്‍ വണ്ടര്‍ ക്യാച്ചുമായി നായകന് സ്റ്റീവന്‍ സ്മിത്ത്. കളിയിലെ മിന്നും നിമിഷമായി മാറിയത് ഹര്‍ദിക് പാണ്ഡ്യയെ വീഴ്ത്തി സ്റ്റീവ് സ്മിത്ത് എടുത്ത തകര്‍പ്പന്‍ ക്യാച്ചായിരുന്നു.
ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്തില്‍ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പില്‍ സ്മിത്ത് പറന്നു ചാടി പന്ത് കൈയിലൊതുക്കുകയായിരുന്നു. അടുത്ത പന്തിയില്‍ സൂര്യകുമാര്‍ യാദവിനെ കൂടി സ്റ്റാര്‍ക്ക് മടക്കിയതോടെയാണ് ഇന്ത്യ ശരിക്കും ഞെട്ടിയത്. !
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി സ്റ്റീവ് സ്മിത്ത് ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു . മഴ മൂലം പിച്ച് മൂടിയിട്ടരുന്നതിനാല് തുടക്കത്തില്‍ പേസ്മാര്ക്ക് ആനുകൂല്യമാകുന്നത് കൊണ്ടാണ് ബൗളിംഗ് തെരഞ്ഞെടുത്തുതെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ തീരുമാനം ശരിവെച്ചു.
അടുത്ത ഓവറുകളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ,കോഹലി കൂടി സ്റ്റാര്‍ക്കിനെ നേരിട്ടതോടെ ഇന്ത്യന്‍ സ്കോര്‍ 32 റണ്‍സിലെത്തി. 5 ഓവറില്‍ സ്റ്റാര്‍ക്ക് ആദ്യം രോഹിത്തനെ സ്ലിപ്പില്‍ നിന്ന് സ്മിത്തിന്റെ കൈളിലെത്തിച്ചു.
സൂര്യകുമാര്‍യാദവ് , രാഹുല്‍ ,കോഹലി, രോഹിത്ത്,ശുഭ്മാന്‍ ഗില്ലി, എന്നിവരെ സ്റ്റാര്‍ക്ക് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങി രാഹുലും ,കോഹലിയും ചേര്‍ന്ന് ഇന്ത്യയെ കരയകയറ്റുമെന്ന് കരുതിയെങ്കിലും സ്റ്റാര്‍ക്കിന്റെ തീ പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ നിലതെറ്റി പോയി.
WOW!! #SteveSmith, what a grab





