
മിസുറി (യു.എസ്.): സിക്യുഫീല്‍ഡ് കപ്പ് ചെസില്‍ ഇന്ത്യയുടെ ആര്‍. പ്രാഗ്‌ജ്ഞാനന്ദയ്‌ക്ക് ജയം. ലോക ചാമ്പ്യന്‍ഷിപ്പ് ചലഞ്ചര്‍ ജാവോഖിര്‍ സിന്‍ഡാറോവിനെയാണു പ്രാഗ് തോല്‍പ്പിച്ചത്. ആറ് മണിക്കൂര്‍ നീണ്ട കരുനീക്കത്തിനൊടുവിലാണു പ്രാഗ് ജയമുറപ്പിച്ചത്. പ്രാഗിന്റെ 95-ാം നീക്കത്തിലാണ് സിന്‍ഡാറോവ് അടിയറ പറഞ്ഞത്. ഒന്നാം റൗണ്ടില്‍ പ്രാഗിനെ സാം സെവിയന്‍ സമനിലയില്‍ കുരുക്കിയിരുന്നു. പ്രാഗ്, ഫാബിയാനോ കരുവാന, വെസ്ലി സോ, ലെവന്‍ അര്‍നോണിയന്‍ എന്നിവര്‍ 1.5 പോയിന്റ് വീതം നേടി ഒന്നാം സ്‌ഥാനത്തു തുടരുകയാണ്. വിന്‍സെന്റ് കെയ്‌മറാണ് പ്രാഗിന്റെ മുന്നാം റൗണ്ടിലെ എതിരാളി.
ഗ്രാന്റ് ചെസ് ടൂറിന്റെ ഭാഗമാണ് സിക്യുഫീല്‍ഡ് കപ്പ്. റൗണ്ട് റോബിന്‍ അടിസ്‌ഥാനത്തില്‍ 10 താരങ്ങളാണ് സിക്യുഫീല്‍ഡ് കപ്പില്‍ കരു നീക്കുന്നത്. ആദ്യ 40 നീക്കങ്ങള്‍ക്ക് 90 മിനിറ്റും തുടര്‍ന്ന് ആകെ 30 മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്.




Comments