ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് വര തെളിയുന്നു ; ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലും പോകും ; ടെസ്റ്റ് ലോകകപ്പ് ഫൈനലും പോകും
ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് വര തെളിയുന്നു ; ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലും പോകും ; ടെസ്റ്റ് ലോകകപ്പ് ഫൈനലും പോകും
Authored by Web Desk | Last updated: 22 Mar 2023, 2:16 PM | 1 min read
ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നാലാം ടെസ്റ്റ് മത്സരത്തിനിടയില്‍ പുറംവേദനയുമായി പോയ ശ്രേയസ് അയ്യര്‍ക്ക് 2023 ലെ ഐപിഎല്ലും ടെസ്റ്റ് ലോകകപ്പ് ഫൈനലും നഷ്ടമാകും. മൊത്തത്തില്‍ താരത്തിന് ഈ സീസണ് മുഴുവന്‍ നഷ്ടമാകുമെന്നാണ് വിവരം.
നാലാം ടെസ്റ്റില്‍ പുറംവേദനയെ തുടര്‍ന്ന് സ്കാനിംഗിന് വിധേയനാകാന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. താരത്തിന് ശസ്ത്രക്രിയയും വിശ്രമവുമൊക്കെയായി നാലു മാസമെങ്കിലും നഷ്ടമാകും. ഇതോടെ ആശങ്കയിലായത് ഐപിഎല്‍ ടീമും മുന്‍ ചാംപ്യന്മാരുമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. മാര്‍ച്ച് 31 മുതലാണ് ഐപിഎല്‍ തുടങ്ങുക. കൊല്‍ക്കത്ത ടീമിന്റെ നായകനാണ് ശ്രേയസ്.
കൊല്‍ക്കത്തയുടെ ആദ്യ മത്സരം ഏപ്രില്‍ 1 നാണ്. ഇതോടെ രണ്ടു തവണ ചാംപ്യന്മാരായ കൊല്‍ക്കത്തയ്ക്ക് പുതിയ നായകനെ തേടേണ്ടി വരും. ലോക ടെസ്റ്റ് ഫൈനലും താരത്തിന് നഷ്ടമാകും. ജൂണിലാണ് ഇന്ത്യയൂം ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ നടക്കുന്നത്. ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലായിരുന്നു പുറംവേദനയെ തുടര്‍ന്ന് താരം പിന്മാറിയത്. ഇതോടെ ഏകദിന ടീമില്‍ പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തി.
2023 അവസാനം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിനും ശ്രേയസിന്റെ പരിക്ക് തലവേദനയാണ്. നാലാം നമ്പറില്‍ പറ്റിയ ബാറ്റ്സ്മാനെ കണ്ടെത്തുക എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ടര്‍മാര്‍ നേരിടാന്‍ പോകുന്ന തലവേദന. തനിക്ക് കിട്ടിയ അവസരം സൂര്യകുമാര്‍ യാദവ് ഫലപ്രദമായി ഉപയോഗിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് ഏകദിനത്തിലും പൂജ്യത്തിന് മടങ്ങുകയായിരുന്നു.
അതിനിടയില്‍ സൂര്യകുമാര്‍ യാദവിനെക്കാള്‍ മികച്ച ഏകദിന ബാറ്റിംഗ് ശരാശരിയുള്ള സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും. ഏകദിന ലോകകപ്പിന് മുമ്പായി ഇന്ത്യയ്ക്ക് വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സഞ്ജുവിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.