
ലഹോര്‍ : സെപ്റ്റംബറിലെ ഏഷ്യ കപ്പ് പാകിസ്ഥാനില്‍ തന്നെ നടത്താന്‍ തീരുമാനം. ആകെ 13 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്റിന്റെ വേദിയായി പാകിസ്ഥാനെ നിലനിര്‍ത്തി. എന്നാല്‍ ഇന്ത്യന്‍ ടീമിന് പാകിസ്ഥാനിലേക്ക് പോകേണ്ടിവരില്ല. പാകിസ്ഥാനെതിരായ 2 ഗ്രൂപ്പ് മത്സരങ്ങള്‍ അടക്കം ഇന്ത്യയുടെ എല്ലാ കളികളും മറ്റൊരു രാജ്യത്തേക്ക് മാറ്റും. യുഎഇ, ഒമാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കുന്നത്.
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും എ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍.ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യം സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പര്‍ 4ലേക്കും സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഫൈനലിലേക്കും മുന്നേറും.
ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പുളള ടൂര്‍ണമെന്റായതിനാല്‍ ഈ പ്രാവശ്യംഏഷ്യ കപ്പും 50 ഓവര്‍ ഫോര്‍മാറ്റിലാകും നടക്കുക. യുഎഇ വേദിയായ അവസാന ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. അന്ന് ട്വന്റി 20 ലോകകപ്പ് മുന്‍നിര്‍ത്തി ടി20 ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍






