
പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അത്രയും ചൂടാണ് ഇപ്പോള്‍. വേനല്‍ കാലമായാല്‍ പകര്‍ച്ച വ്യാധികളുടെ ഒരു കൂട്ടം തന്നെ ഉണ്ടാകാറുണ്ട്. തന്മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അനവധിയാണ്. ഈ സമയത്ത് നിര്‍ജ്ജലീകരണം, ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ചൂട് ക്രമാതീതമായി ഉയരുന്നത് കാരണം അമിതമായ ക്ഷീണമുണ്ടാകും.
ഭക്ഷ്യവിഷ ബാധ, പനി, ചിക്കന്‍പോക്സ്, ചൂട് കുരു, മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചൂട് കാലത്ത് ആരോഗ്യം സംരക്ഷിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. വൈറല്‍പ്പനിയും ചര്മരോഗങ്ങളുമാണ് വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. വെയിലേറ്റ് ശരീരത്തില്‍ വിയര്‍പ്പ് താണുണ്ടാകുന്ന ജലദോഷവും പനിയും ചൂടു കാലത്ത് പൊതുവെ കണ്ടുവരാറുണ്ട്. കുഞ്ഞുങ്ങളിലും വയസ്സായവരിലും രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ധാരാളം വെള്ളം കുടിയ്ക്കുക
രാവിലെ ഉറക്കം ഉണരുമ്പോള്‍ തന്നെ വെള്ളം കുടിയ്ക്കണം, മാത്രമല്ല പുറത്ത് പോകുമ്പോള്‍ വെള്ളം കൊണ്ട് പോകുകയും ചെയ്യണം. ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അന്തരീക്ഷത്തില്‍ ചൂട് കൂടുന്നതു കാരണം ശരീരത്തില്‍ വിയര്‍പ്പ് ഉണ്ടാകും. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണവും സംഭവിയ്ക്കും. വെള്ളം ഇടയ്ക്കിടയ്ക്ക് കുടിച്ചു കൊണ്ടേയിരിയ്ക്കണം.
പുറത്തു പോകുമ്പോള്‍ ഇളം നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം.
കടുത്ത നിറങ്ങള്‍ ചൂടിനെ കൂടുതലായി ആഗിരണം ചെയ്യും അതുകൊണ്ടു തെന്ന ശരീരത്തില്‍ പതിയ്ക്കുന്ന ചൂടിന്റെ അളവ് വര്‍ധിയ്ക്കുകയും ചെയ്യും. പുറത്തു പോകുന്ന സമയം ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കണം.
സൂര്യാഘാതം ഏല്ക്കാതെ സൂക്ഷിയ്ക്കുക
സൂര്യാഘാതം ഏല്ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ വാതിലുകളും ജനലുകളും ചൂട് പുറത്ത് പോത്തേക്കു പോകുന്ന രീതിയില്‍ തുറന്നിടണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. മാത്രമല്ല കാറുകള്‍ വെയിലത്ത് പാര്‍ക്ക് ചെയ്യാതെ ഇരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കാറിനുള്ളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാല് നട യാത്രക്കാര്‍ നിര്‍ബന്ധമായും കുട കൈയ്യില്‍ കരുതുക.






